ഒരു രാത്രി പൈതല്‍മലയില്‍ ചിലവഴിക്കണം എന്ന മോഹം തുടങ്ങിയിട്ട് കുറച്ചു നാളുകളായി
ആയി. എന്തായാലും അതിനു പറ്റിയ കുറച്ചു കൂട്ടുകാരെ കിട്ടി (സബിന്‍, വിബിന്‍, മനു,
ആല്‍വരനോസ്, ജോഇസ്, ഐവിന്‍, രതീഷ്, നിധീഷ്). പിറ്റേദിവസം തന്നെ യാത്രയും ഉറപ്പിച്ചു.
Day 1
12-05-2012 വൈകുംനേരം ഏതാണ്ട് അഞ്ചുമണിയോടുകൂടി
ഞങ്ങള്‍ പൈതല്‍മലക്ക് യാത്ര തിരിച്ചു. ഒരു കാറിലും രണ്ടു ബൈക്കിലും ആയി ഒന്‍പതു പേര്‍.
ഇരിട്ടിയില്‍ എത്തിയപ്പോള്‍ ശക്തമായ മഴ തുടങ്ങി. അത് ഉളിക്കല്‍ വരെ പെയ്തു. നനഞ്ഞു
കുതിര്‍ന്ന മഴയില്‍ പട്ടു പാടി ഓളം വെച്ച് മുന്‍പില്‍
പോകുന്ന ബൈക്കിലെ കൂട്ടുകാരെ കണ്ടപ്പോള്‍ എനിക്ക് അവരോടു അസുയ തോന്നി. പയ്യവൂരില്‍
നിന്നും ആണ് ചെന്നനക്കാംപാറക്കും കുടിയാന്മലക്കും
തിരിയേണ്ടത്. മുന്പ് വന്ന
പരിചയം വെച്ച്, ചെന്നനക്കാംപാറ വഴിയിലെ കാഴ്ചകള്‍ കൂടുതല്‍ മനോഹരമായതിനാല്‍ അത്
തന്നെ യാത്രക്ക് തിരഞ്ഞെടുത്തു. മഴകാലത്ത് ആണെങ്കില്‍ റോഡിന്റെ വലതു വശത്തുള്ള
വലിയ വെള്ളച്ചാട്ടങ്ങളും കല്ലില്‍ തട്ടി അര്‍തുഉല്ലസിച്ചു പോകുന്ന പുഴയും, ഇതിലെ
ഉള്ള യാത്ര കൂടുതല്‍ രസകരമാക്കുന്നു. പൈതല്‍മല എത്തുനതിനു മുന്ബുള്ള കുത്തനെ ഉള്ള
കയറ്റത്തില്‍ കാര്‍ കയറുമോ എന്ന് എനിക്ക് ഉള്ളില്‍ ഒരുപേടി ഉണ്ടാരുന്നു. ഫസ്റ്റ്
ഗിയറിന്റെ പവര്‍ അന്ന് എനിക്ക് മനസിലായി. അങ്ങനെ
ഏതാണ്ട് ഏഴു മണിയോടുകൂടി ഞങ്ങള്‍ പൈതല്‍മലയുടെ അടുത്തുള്ള ടുരിസ്റ്റ് റിസോര്‍ട്ട്
വരെ എത്തി. ഇനി രണ്ടരകിലോമീറ്റെര്‍ കാട്ടില്‍ കൂടി നടക്കണം. കയില്‍ കരുതിയ
ആനച്ചങ്ങല ഉപയോഗിച്ച് ബൈക്കും കാറും ഒന്നിച്ചു പൂട്ടി. നൂറു മീറ്റര്‍ നടന്നു
കഴിഞ്ഞപോള്‍ ഞങ്ങള്‍ കാട്ടില്‍ പ്രവേശിച്ചു. ഇനി ചെറിയ ഒരു നടപ്പുവഴി മാത്രമേ
ഉള്ളു പ്രതീഷിച്ചപോലെഅല്ല. നല്ല ഇരുട്ട്. പോരാത്തതിനു കോടമഞ്ഞ് കൊണ്ട് വഴിപോലും
നല്ല രീതിയില്‍ മനസിലാവുനില്ല. എല്ലാവര്ക്കും കുറച്ചു പേടി ഉണ്ട്. എങ്കിലും ഒന്‍പതു
പേരുടെ ബലത്തില്‍ മുന്ബോട്ടു തന്നെ യാത്ര തുടര്‍ന്ന്. ചീവിടിന്റെ ശബ്ദവും പലതരം
അലര്‍ച്ചകളും കൊണ്ട്ആവശ്യത്തില്‍ കൂടുതല്‍ ഭീകര അന്തരീക്ഷം. തോട്ടപുഴുവിന്റെ
കടി,
അത് വേറെ. കാട്ടില്‍ കൂടിയുള്ള ആ യാത്ര ജീവിതത്തില്‍ ഞാന്‍ മറക്കില്ല. അരമണികൂര്‍
നടന്നപോള്‍ തന്നെ ഞങ്ങള്‍ പുല്‍മേട്ടില്‍ എത്തി.
എല്ലാവരുടെയും മുഖത്തൊരു സന്തോഷം. കാലെലെ തോട്ടപുഴുവിനെ പരിക്കാനുള്ള തിരക്കിലാരുന്നു പിന്നെ എല്ലാവരും. അപ്പോഴേക്കും എല്ലാവരുടെയും കാല് അട്ടയുടെ കടിയേറ്റു ചോരയാല്‍ കുളിച്ചിരുന്നു. അതില്‍ ആനയെ കാണണമെന്ന് പറഞ്ഞു വന്ന സബിന്‍ സര്‍, അതോടുകൂടി ഒതുങ്ങിപോയി. ഇനിയും ഉണ്ടൊരു പത്തു മിനിറ്റ് നടക്കാന്‍.
സഞ്ചാരികള്‍ക്കായി
സര്‍ക്കാര്‍ പണികഴിപ്പിച്ച കുറച്ചു ഉയരമുള്ള ഒരു ടവറും കൂടെ തന്നെ ചെറിയ ഒരു റൂമും
അവിടെ ഉണ്ട്. കോടമഞ്ഞിന്റെ ഇടയിലൂടെ അത് ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു. നടപ്പ് വഴി
ഉള്ളതിനാല്‍ അവിടെയ്ക്കുള്ള യാത്ര വലിയ ബുദ്ധിമുട്ട് ഉള്ളതായി തോന്നിയില്ല. ടവര്‍
കണ്ടപ്പോള്‍ തന്നെ എല്ലാവരും അതിന്റെ മുകളിലേക്ക് പാഞ്ഞു. അവിടെ നിന്നുള്ള കാഴ്ച
വളരെ മനോഹരമായിരുന്നു. ഒരു വശത്ത് അഗാധമായ കൊക്ക. അതിന്റെ ഏറ്റവും താഴെ ആണ്
കുടിയാന്മല. അവിടെ പ്രകാശിക്കുന്ന ലൈറ്റ്കള്‍, ഒരു മരത്തില്ലേ മിന്നാമിനുഗിന്റെ
കൂട്ടത്തെപോലെ എനിക്ക് തോന്നി. ആ കോച്ചുന്ന തണുപ്പത്ത് കുറെ സമയം ഞങ്ങള്‍ അതിന്റെ
മുകളില്‍ ചിലവഴിച്ചു. തീ കത്തിക്കാനുള്ള ഞങ്ങളുടെ കണകുകൂട്ടല്‍ വൈകുംനേരം പെയ്ത
മഴയോടുകൂടി അസ്ഥാനത്തായി. പയ്യവുരില്‍ നിന്ന് വാങ്ങിയ ചപ്പാത്തിയും കറിയും അപ്പോഴേക്കും
തണുത്ത മരം തോല് പോലെയായി. വളരെ ബുദ്ധിമുട്ടിയാണെങ്കിലും അത് ഞങ്ങള്‍ അകത്താക്കി. വലിയ
ഒരു ചാക്കില്‍ ഒരു പ്ലാസ്റ്റിക് ഷീറ്റ്, ചൂല്‍, കത്തി, ലാമ്പ്, കുറച്ചു
മെഴുകുതിരികള്‍, ഒരു കൈതച്ചക്ക, കുറെ കുപ്പി വെള്ളം, ടോര്‍ച്
ഇത്രയും സാധനങ്ങള്‍ കരുതിയിട്ടുണ്ട്. ശക്തമായി
അടിക്കുന്ന കാറ്റില്‍ ട്ടെന്ടു അടിക്കാനുള്ള പ്ലാസ്റ്റിക് ഷീറ്റ് ഒന്ന് നിവര്‍ത്താന്‍
പോലും ആയില്ല. അതുകൊണ്ട് താഴത്തെ റൂം വൃത്തിയാക്കി അവിടെ തലചായ്ക്കാന്‍ ആയി പിന്നെ
ശ്രമം. അവിടെ ഉണ്ടായിരുന്ന കുറെ ചപ്പും ചവറും കുപ്പികളും മഴവെള്ളവും ഒക്കെ അടിച്ചു
പുറത്തേക്ക് കളഞ്ഞു, മനു ചെത്തികൊണ്ടുവന്ന തെരുവപുല്ല് തറയില്‍ വിതറി അതിനുമുകളില്‍
ഷീറ്റ് വിരിച്ചു എല്ലാവരും ഉറങ്ങാനുള്ള ശ്രമവും ആരംഭിച്ചു. അപ്പോളേക്കും സമയം
അതാണ്ട് പതിനൊന്നു മണി. എന്നാല്‍ ഇതൊന്നുമറിയാതെ ഒരു മഹാന്‍ ഐവിന്‍ കാറ്റ്
കൊണ്ടുവരുന്ന മഞ്ഞു പാളിയുടെ എണ്ണം എടുത്തു മുകളില്‍ തന്നെ നിലയുറപ്പിച്ചു. ഓരോ
മണിക്കൂര്‍ കടന്നു പോകുമ്പോളും കാറ്റിന്റെയും തണുപ്പിന്റെയും തീവ്രത വര്‍ധിച്ചു
വന്നുകൊണ്ടിരുന്നു. ശക്തമായി അടിക്കുന്ന കാറ്റിന്റെ ശബ്ദവും, അതിനോടൊപ്പം പോകാന്‍
ശ്രമിക്കുന്ന പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് മൊത്തത്തില്‍ ഒരു ഭീകര അന്തരീക്ഷം.
എനിക്കാണെങ്കില്‍ ഉറക്കവും
വരുന്നില്ല. മറ്റുള്ളവരെ ശല്ല്യപെടുത്തണ്ട എന്ന് കരുതി
ഞാന്‍ മിണ്ടാതെ കുറെ സമയം കിടന്നു. ടവറിന്റെ മുകളില്‍ നിലനില്‍പ്പ് ഇല്ലാതെ
വന്നപ്പോള്‍ ഐവിന്‍ താഴേക്കിറങ്ങി ഞങ്ങളുടെ ഇടയില്‍ കയറി. പിന്നെ കൂട്ട ബഹളമായി.
ഒരാള്‍ പോലും ഉറങ്ങിയിട്ടില്ല എന്ന് അപ്പോള്‍ എനിക്ക് ബോധ്യമായി. രണ്ടുമണി
ആയപ്പോള്‍ ആ സമയത്തെ പ്രകൃതിയുടെ അവസ്ഥ ഒന്ന് ആസ്വദിച്ച് കാണുന്നതിനായി ഞാന്‍
പുറത്തിറങ്ങി. നല്ല നിലാവ്. കാറ്റിന് ഏറ്റവും ശക്തികൂടിയ സമയം ഇതാണെന്ന് എനിക്ക്
തോന്നി. ഞാന്‍ പതുക്കെ ടവറിന്റെ മുകളിലേക് കയറി. ദൂരെ നിന്ന് വരുന്ന മഞ്ഞിന്റെ
ഗോളങ്ങള്‍ വളരെ വഗതയില്‍ വന്നു എന്നെ തഴുകി എങ്ങോട്ടോ യാത്രയായികൊണ്ടിരുന്നു.
അധികം സമയം അവിടെ നില്ക്കാന്‍ തണുപ്പ് എന്നെ അനുവദിച്ചില്ല. മഞ്ഞിന്റെ ജലകണങ്ങളാല്‍
തല എല്ലാം നനഞ്ഞു. ഏതായാലും മൂന്ന്മണി മുതല്‍ അന്തരീക്ഷം വളരെ ശാന്തമായിരുന്നു.
അതുകൊണ്ട് ആറുമണി വരെ ഞങ്ങള്‍ ഒന്നും അറിയാതെ നന്നായി ഉറങ്ങി.
എല്ലാവരുടെയും മുഖത്തൊരു സന്തോഷം. കാലെലെ തോട്ടപുഴുവിനെ പരിക്കാനുള്ള തിരക്കിലാരുന്നു പിന്നെ എല്ലാവരും. അപ്പോഴേക്കും എല്ലാവരുടെയും കാല് അട്ടയുടെ കടിയേറ്റു ചോരയാല്‍ കുളിച്ചിരുന്നു. അതില്‍ ആനയെ കാണണമെന്ന് പറഞ്ഞു വന്ന സബിന്‍ സര്‍, അതോടുകൂടി ഒതുങ്ങിപോയി. ഇനിയും ഉണ്ടൊരു പത്തു മിനിറ്റ് നടക്കാന്‍.
Day 2

ലക്‌ഷ്യം. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത കുറെ മധുര സ്മരണയോടുകൂടി ഞങ്ങള്‍ പൈതല്‍മലയോട് യാത്ര പറഞ്ഞു.